ശ്രീനഗര്‍: നാല്‍പ്പത് ദിവസം നീണ്ടുനിന്ന അമര്‍നാഥ് തീര്‍ത്ഥാടനത്തിന് സമാപനം. ഇത്തവണ 2.60 ലക്ഷം പേരാണ് അമര്‍നാഥ് തീര്‍ത്ഥാടനത്തിന് എത്തിയത്.
കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ ഈ വര്‍ഷമാണ് കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം 2.20 ലക്ഷം പേര് ദര്‍ശനം നടത്തിയിരുന്നു. ഇത്തവണ യാത്രയ്ക്കായി കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. രക്ഷാബന്ധന് ദിനത്തിലാണ് തീര്‍ത്ഥാടനം സമാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: