ഇരിട്ടി: പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ്.രമേശന് നായര്‍ രചിച്ച് പ്രശസ്ത സംഗീത സംവിധായകന് വിദ്യാധരന് മാസ്റ്റര്‍ ഈണം പകര്‍ന്ന മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ദേവിയെ സ്തുതിക്കുന്ന ഗാനങ്ങളുടെ സമാഹാരമായ മൃദംഗ ശൈലേശ്വരി പ്രസാദം സിഡിയുടെ പ്രകാശനം ക്ഷേത്ര സന്നിധിയില്‍ വെച്ച് നടന്നു. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സജീവ് മാറോളി ചടങ്ങില്‍ മുന്‍ ക്ഷേത്രം മേല്‍ശാന്തി നാരായണന് നമ്പൂതിരിക്ക് സിഡി കൈമാറിക്കൊണ്ട് പ്രകാശനം നിര്‍വഹിച്ചു. വിദ്യാധരന് മാസ്റ്റര്‍ സിഡി പരിചയപ്പെടുത്തി. നിര്‍മ്മാതാവ് ഒ.പി.അച്യുതന് കുട്ടി, കര്‍ണ്ണാടക സംഗീതജ്ഞന് ശങ്കരന് നമ്പൂതിരി, ഗായിക ഹരിതഹരീഷ്, ക്ഷേത്രം എക്സിക്യു്ട്ടീവ് ഓഫീസര്‍ അജിത്ത് പറമ്പത്ത് തുടങ്ങിയവര്‍ സംസാരിച്ചു. പ്രശസ്തഗായകരായ മധു ബാലകൃഷ്ണന്, ശങ്കരന് നമ്പൂതിരി, ഗായിക ഹരിതാ ഹരീഷ് എന്നിവരാണ് ഇതിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
സിഡി പ്രകാശനത്തിന് മുന്‍പ് നടന്ന മറ്റൊരു ചടങ്ങില്‍ ക്ഷേത്രം നവീകരണ കൗണ്ടറിന്റെ ഉദ്ഘാടനം മേല്‍ശാന്തി സത്യനാരായണ ഭട്ട് നിര്‍വഹിച്ചു. നവീകരണത്തിനായുള്ള ആദ്യ സംഭാവന വിദ്യാധരന് മാസ്റ്ററില്‍ നിന്നും സജീവ് മാറോളി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: