മദ്യവില്‍പ്പന: യുവാവ് പിടിയില്‍

Monday 7 August 2017 8:31 pm IST

മഞ്ചേരി: അനധികൃതമായി മദ്യവില്‍പ്പന നടത്തിയ യുവാവിനെ അരിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് പുത്തലം പാറായിച്ചാലില്‍ സതീഷ് (28)നെയാണ് എസ്‌ഐ സിനോജ്, സീനിയര്‍ സിപിഒമാരായ മനോജ്, ജിനീഷ് എന്നിവര്‍ അറസ്റ്റ് ചെയ്തത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. വാഹനത്തില്‍ കൊണ്ടു വന്ന മദ്യം വില്‍പ്പന നടത്തുന്നതിനിടെയാണ് അറസ്റ്റ്. പരിശോധനയില്‍ വാഹനത്തിന്റെ സീറ്റിനടിയില്‍ നിന്നും നാലു ലിറ്റര്‍ മദ്യം കണ്ടെടുക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.