കോട്ടയം: ജിഎസ്ടി സന്ദേശ യാത്ര 14 ന് കാസര്‍കോട് ആരംഭിച്ച് 31 ന് തിരുവനന്തപുരത്ത് സമാപിക്കുമെന്ന് കേരളാ ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വര്‍ഗ്ഗീസ് കണ്ണമ്പള്ളി പറഞ്ഞു.
ജിഎസ്ടി നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കും. യാത്രയോടനുബന്ധിച്ച് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കരാറുകാര്‍, എഞ്ചിനീയര്‍മാര്‍, രാഷ്ടീയ പാര്‍ട്ടി നേതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി ബോധവല്‍ക്കരണ ക്ലാസുകള്‍, കൈപ്പുസ്തക വിതരണം, സര്‍വ്വകക്ഷി യോഗങ്ങള്‍ എന്നിവ നടത്തും.
പൊതു നിര്‍മ്മാണ പ്രവര്‍ത്തികളുടെ ജിഎസ്ടി നിരക്ക് 18ല്‍ നിന്ന് 12 ആയി കുറച്ച ജിഎസ്ടി കൗണ്‍സില്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. ജിഎസ്ടി നാടിന്റെ പൊതു പുരോഗതിക്ക് ഗുണകരമാണ്. യാത്രയില്‍ വിവിധ സര്‍ക്കാര്‍ കരാറുകാരുടെ സംഘടനാ ഭാരാവാഹികള്‍ പങ്കെടുക്കും. സമാപനത്തോട് അനുബന്ധിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് റെജി ചാക്കോ, സെക്രട്ടറി ഷാജി ഇലവത്തില്‍, ഖജാന്‍ജി മനോജ് പാലാത്ര, വി.എം. സലീം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: