എടത്വ: ബ്രാഹ്മണരോടുള്ള സര്‍ക്കാരിന്റെ നിരന്തരമായ അവഗണന അവസാനിപ്പിക്കണമെന്നു യോഗക്ഷേമസഭ ജില്ലാ വാര്‍ഷിക കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
ദേവസ്വം ബോര്‍ഡിലെ അശാസ്ത്രീയ സംവരണം അവസാനിപ്പിക്കണം. തെരഞ്ഞെടുപ്പു സമയത്തു മാത്രം ബ്രാഹ്മണരെ തേടി എത്തുന്ന അവസരവാദ രാഷ്ട്രീയക്കാരെ ഒറ്റപ്പെടുത്തുവാനും യോഗം തീരുമാനിച്ചു.
പൊതുസമ്മേളനം പനയന്നൂര്‍ കാവ് ക്ഷേത്ര മുഖ്യ കാര്യദര്‍ശി പി.പി.ആനന്ദന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജില്ലാ വെബ്സൈറ്റിന്റെ ഉദ്ഘാടനവും നടന്നു.
പ്രതിഭകളെയും മികച്ച വിജയം വരിച്ച വിദ്യാര്‍ഥികളെയും അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് സുരേഷ്കുമാര്‍ ഭട്ടതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു.
ബ്രാഹ്മണ ഫെഡറേഷന് സെക്രട്ടറി ജനറല്‍ എസ്.സുബ്രഹ്മണ്യന് മൂസത്, സഭാ ജില്ലാ സെക്രട്ടറി ഇ. കൃഷ്ണന് നമ്പൂതിരി, ട്രഷറര്‍ വാസുദേവന്‍ നമ്പൂതിരി, ദക്ഷിണമേഖലാ വൈസ് പ്രസിഡന്റ് പി.എന്‍. കൃഷ്ണന് പോറ്റി, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ജയശ്രീ, കെ.പി. വിഷ്ണു നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: