വാഷിങ്ടണ്‍: അമേരിക്കയിലെ വിസ്കോണ്‍സിന്‍ ഗുരുദ്വാര ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ നാലു പേര് ഇന്ത്യന്‍ പൗരന്മാരെന്നു സ്ഥിരീകരിച്ചു. ആറു പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മരിച്ചവരുടെ പേരുകള്‍ ഇന്ത്യന്‍ എംബസി പുറത്തുവിട്ടു. എന്നാല്‍ ഇവരില്‍ ആരൊക്കെയാണ് ഇന്ത്യന്‍ പൗരന്മാരെന്നു വ്യക്തമല്ല.
സീത സിങ് (41), രണ്‍ജീത് സിങ് (49), സത് വന്ത് സിങ് കലേക( 62) പ്രകാശ് സിങ് (39), പരംജീത് കൗര്‍ (41), ഷൊബൈക് സിങ് (84) എന്നിവരാണു മരിച്ചത്. ഇതിനിടെ ഇന്ത്യന്‍ വിദേശകാര്യ വകുപ്പിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ ഇന്നു സംഭവസ്ഥലം സന്ദര്‍ശിക്കും.
പ്രഭാതപ്രാര്ഥനാ സമയത്താണ് ഓക്ക് ക്രീക്കിലെ ഗുരുദ്വാരയില്‍ വെടിവെയ്പ് ഉണ്ടായത്. കൈത്തോക്കുമായി എത്തിയ അക്രമി ദുരുദ്വാരയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇയാള്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: