ന്യൂദല്‍ഹി: മത്സരവേദികളായ ആറു നഗരങ്ങളിലൂടെയുളള ഫിഫ അണ്ടര്‍ 17 ലോകകപ്പ് ട്രോഫിയുടെ പ്രയാണം ഈ മാസം 17ന് ന്യൂദല്‍ഹിയില്‍ ആരംഭിക്കും. നാല്‍പ്പതു ദിവസം നീളുന്ന പര്യടനം സെപ്തംബര്‍ 26 ന് അവസാനിക്കും.
സെപതംബര്‍ 21ന് കൊച്ചിയിലെത്തുന്ന ട്രോഫി 26 വരെ പ്രദര്‍ശിപ്പിക്കും. ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കുന്ന ദല്‍ഹിയില്‍ ആഗസ്റ്റ് 17 മുതല്‍ 22 വരെ പ്രദര്‍ശിപ്പിക്കും.
ആഗസ്റ്റ് 24 മുതല്‍ 29 വരെ ഗുവാഹത്തിയിലും ആഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ അഞ്ചുവരെ കൊല്‍ക്കത്തയിലും സെപ്തംബര്‍ ആറു മുതല്‍ പത്തുവരെ മുംബൈയിലും സെപ്തംബര്‍ 14 മുതല്‍ 19 വരെ ഗോവയിലും പര്യടനം നടത്തും.
ഇതാദ്യമായി ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടര്‍ – 17 ലോകകപ്പ് ഒക്ടോബര്‍ ആറു മുതല്‍ 28 വരെയാണ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: