കേന്ദ്ര പദ്ധതി നടപ്പാക്കുന്നില്ല ലക്ഷദ്വീപില്‍ ബിജെപി സമരം

Monday 7 August 2017 10:09 pm IST

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലുറപ്പ് പദ്ധതി ലക്ഷദ്വീപിലെങ്ങും നടപ്പാക്കാത്തതില്‍ ബിജെപി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. കടമത്ത് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും ബിജെപി ലക്ഷദ്വീപ് പ്രസിഡന്റ് സി. അബ്ദുള്‍ ഖാദര്‍ ഹാജി ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതി കോണ്‍ഗ്രസ്സ് ഭരിയ്ക്കുന്ന കടമത്ത് പഞ്ചായത്ത് ഭരണസമിതി അട്ടിമറിക്കുകയാണെന്നും, ലക്ഷദ്വീപിലെ 10 പഞ്ചായത്തുകളിലായി 8203 കുടുംബങ്ങള്‍ തൊഴിലിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, അതില്‍ 16,363 പേര്‍ തൊഴിലിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഉദ്ഘാടകന്‍ സി. അബ്ദുള്‍ ഖാദര്‍ ഹാജി പറഞ്ഞു. 2016-2017 വര്‍ഷത്തില്‍ ഒരാള്‍ക്ക് പോലും തൊഴില്‍ കൊടുക്കാതെയുള്ള പഞ്ചായത്തുകളുടെ നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പിലാക്കിയിരുന്നെങ്കില്‍ ചുരുങ്ങിയത് 30,000 രൂപ കൂലിയിനത്തില്‍ ഒരു കുടുംബത്തിന് പ്രതിവര്‍ഷം കിട്ടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കടമത്ത് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ സലാം, ജനറല്‍ സെക്രട്ടറി നിയമത്തുള്ള തുടങ്ങിയവര്‍ സംസാരിച്ചു.മോദി സര്‍ക്കാരിന്റെ ജനക്ഷേമകരമായ പദ്ധതികള്‍ നടപ്പിലാക്കാത്ത പഞ്ചായത്ത് ഭരണസമിതിക്കെതിരെ ദ്വീപുകളിലെല്ലാം സമരം സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.