തിരുവനന്തപുരം: സെറ്റില്‍മെന്റ് രജിസ്റ്റര്‍ പ്രകാരം ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു.
ഭൂമി സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്നതിന് സ്പെഷ്യല്‍ ഓഫീസര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച് നടപടികള്‍ ആരംഭിച്ചിട്ടില്ല. ചെറുവള്ളി എസ്റ്റേറ്റ് സംബന്ധിച്ച ഉടമസ്ഥാവകാശ തര്‍ക്കം ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ശബരിമല തീര്‍ഥാടകരുടെ സൗകര്യാര്‍ത്ഥമുള്ള നിര്‍ദിഷ്ട വിമാനത്താവളത്തിന്റെ സാധ്യതാ പഠനം നടത്തുന്നതിന് കെഎസ്ഐഐഡിസിയെ ചുമതലപ്പെടുത്തി. ആധികാരിക ഏജന്‍സിയെ തെരഞ്ഞെടുക്കുന്നതിനായി കെഎസ്ഐഡിസി താത്പര്യപത്രം ക്ഷണിക്കുകയും തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നതിനുള്ളള നിര്‍ദേശം സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുമുണ്ട്. ഇത് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: