കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനം കാബൂളില്‍ ഭീകരര്‍ നടത്തിയ ബോംബ് സ്ഫോടനത്തില്‍ മിനി ബസ് തകര്‍ന്ന് എട്ടു യാത്രക്കാര്‍ കൊല്ലപ്പെട്ടു. പഘ്മന് ജില്ലയ്ക്കടുത്താണു സംഭവം. പാതയോരത്തു സ്ഥാപിച്ച ബോംബ് റിമോട്ട് കണ്ട്രോള് ഉപയോഗിച്ചു പൊട്ടിക്കുകയായിരുന്നു.
സ്ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. രാവിലെ ഏഴ് മണിയോടെയായിരുന്നു സ്ഫോടനം. ബോംബ് സ്ഥാപിച്ചെന്നു കരുതുന്നയാളെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിനു പിന്നില്‍ താലിബാനെന്നു സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
പോലീസ് പട്രോള്‍ വാഹനമായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: