തിരുവനന്തപുരം: മുന്ഗനണനാ പട്ടികയില്‍ കടന്നുകൂടിയ 1.05 ലക്ഷം അനര്‍ഹരെ കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി പി.തിലോത്തമന് നിയമസഭയെ അറിയിച്ചു. ഇവരെ ഒഴിവാക്കുന്നതിന് നടപടി സ്വീകരിച്ചു.
വിതരണംചെയ്ത റേഷന്‍കാര്‍ഡുകളില്‍ അപാകതയുണ്ടെന്ന് കണ്ടെത്തി. മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ 5.14 ലക്ഷം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. താലൂക്ക്, റേഷന്‍ കടകള്‍ വഴി ഇവ പരിശോധിക്കുന്നതിന് നടപടി സ്വീകരിച്ചു. സംസ്ഥാനത്ത് ആകെയുള്ള 80.18 ലക്ഷം റേഷന്‍ കാര്ഡുകളുില് 67.37 ലക്ഷം കാര്‍ഡുകള്‍ വിതരണം പൂര്‍ത്തിയായി. ശേഷിക്കുന്ന കാര്‍ഡുകള്‍ ഓഗസ്റ്റ് 15ന് മുമ്പ് വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: