സിപിഎമ്മിനെതിരെ നീതി തേടി സിപിഐ നേതാവിന്റെ ഭാര്യ

Monday 7 August 2017 10:33 pm IST

കണ്ണൂര്‍: സ്ഥലവും വീടും കയ്യേറി പാര്‍ട്ടി ഗ്രാമത്തില്‍ സിപിഎമ്മുകാര്‍ റോഡ് നിര്‍മ്മിച്ചു. നീതി തേടി സിപിഐ നേതാവിന്റെ വൃദ്ധയായ ഭാര്യയും അയല്‍വാസികളും. അഴീക്കോട് പഞ്ചായത്തിലെ തെക്കുംഭാഗം കാപ്പിലെപീടികയില്‍ പഴയകാല സിപിഐ നേതാവും സ്വാതന്ത്ര്യ സമരസേനാനിയും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന പരേതനായ പന്നേന്‍ നാരായണന്റെ ഭാര്യ പൊന്‍മുടിയന്‍ സുശീലയും നാല് സ്ത്രീകളുമാണ് പരാതിക്കാര്‍. തങ്ങളുടെ അനുമതിയില്ലാതെ സ്ഥലം കയ്യേറി സിപിഎം നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം സിപിഎമ്മിന്റെ രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലേക്ക് റോഡ് നിര്‍മ്മിച്ചതായി കണ്ണൂര്‍ ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് ഇവര്‍ പരാതി നല്‍കി. സുശീല അടക്കമുള്ളവരെ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയാണ് അതിക്രമം. 31 ന് അര്‍ധരാത്രിയിലാണ് പതിനഞ്ചംഗ സംഘം വീടുകളും സ്ഥലങ്ങളും കയ്യേറി ജെസിബി ഉപയോഗിച്ച് കക്കൂസ് കെട്ടിടവും ടാങ്കും പൊളിച്ചുമാറ്റി എട്ടോളം തെങ്ങുകള്‍ പിഴുതത്. സുശീലയുടെ സഹോദരി പൊന്‍മുടിയന്‍ ലക്ഷ്മി, എം.പി.പ്രേമജ, എന്‍.കെ.സുനജ, ടി.വി.സുന്ദരന്‍ എന്നിവരുടെ സ്ഥലങ്ങളിലാണ് കയ്യേറ്റം. വയോധികയായ ലക്ഷ്മിയുടെ വീടിന്റെ ശൗചാലയവും ടാങ്കും നശിപ്പിച്ചതിനാല്‍ പ്രാഥമികാവശ്യങ്ങള്‍ക്ക് മറ്റ് വീടുകളെ ആശ്രയിക്കേണ്ട സാഹചര്യമാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.