ന്യൂദല്‍ഹി: കൊലപാതകങ്ങളുടെ ആസൂത്രകനായ പിണറായി വിജയന് ചീഫ് മിനിസ്റ്റര്‍ (മുഖ്യമന്ത്രി) അല്ലെന്നും ‘ചീഫ് മര്‍ഡറര്‍’ (മുഖ്യ കൊലയാളി) ആണെന്നും ബിജെപി ദേശീയ വക്താവ് ജി.വി.എല്‍. നരസിംഹറാവു. സിപിഎം എന്നാല്‍ ‘കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മര്‍ഡറേഴ്സ്’ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ സിപിഎം അക്രമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുമ്പോഴാണ് മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ബിജെപി കേന്ദ്ര നേതൃത്വം രംഗത്തെത്തിയത്.
മുഖ്യമന്ത്രി അക്രമികളായ സിപിഎം പ്രവര്‍ത്തകരെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ 13 മാസത്തെ ഇടത് ഭരണത്തില്‍ മൃഗീയമായാണ് ഞങ്ങളുടെ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. മുഖ്യമന്ത്രിയെന്ന നിലയ്ക്കല്ല സിപിഎമ്മിന്റെ കണ്ണൂരിലെ മുഖ്യകൊലയാളിയായാണ് പിണറായി പ്രവര്‍ത്തിക്കുന്നത്. ഇത് അനുവദിക്കാനാകില്ല- അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: