കുമരകം : കൂലി ലഭിക്കാത്തതിനെ തുടര്‍ന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ പഞ്ചായത്തിലെത്തി പ്രതിഷേധിച്ചു. കുമരകം പഞ്ചായത്തിലെ 11 തൊഴിലാളികള്‍ക്കാണ് സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് ലഭിക്കാതെ പോയത്. മാസങ്ങളായി മുടങ്ങിയ കൂലിയാണ് ഇവര്‍ക്ക് കിട്ടാതെയിരുന്നത്. ജീവനക്കാരുടെ അനാസ്ഥ മൂലമാണ് തുക കി്ട്ടാതെയിരുന്നത്. ഒരോത്തര്‍ക്കും 8,000 മുതല്‍ 13,000 രൂപവരെയാണ് കിട്ടാനുള്ളത്. ഇതിനെ തുടര്‍ന്ന് തൊഴിലാളികള്‍ പഞ്ചായത്ത് പ്രസിഡന്റിനെ നേരി്ട്ട് പ്രതിഷേധം അറിയിച്ചു. ശനിയാഴ്ചയ്ക്കുളളില് കൂലി ലഭിച്ചില്ലെങ്കില്‍ പഞ്ചായത്തിന് മുന്നില്‍ സമരം നടത്തുമെന്ന് അവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: