ലൈഫ് മിഷന്‍ പദ്ധതി കരട് പട്ടികയ്‌ക്കെതിരെ പരാതി പ്രളയം

Monday 7 August 2017 10:41 pm IST

കോട്ടയം: എല്ലാവര്‍ക്കും ഭവനമെന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ലൈഫ് മിഷന്‍ പദ്ധതിയുടെ പട്ടികയ്‌ക്കെതിരെ പരാതി പ്രളയം. അര്‍ഹരായവരെ തഴഞ്ഞതാണ് കാരണം. സിപിഎം അംഗങ്ങളുടെ വാര്‍ഡുകളിലും പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്തുകളിലും അനുഭാവികളെ കരട് പട്ടികയില്‍ തിരികി കയറ്റിയെന്നാണ് ആക്ഷേപം. കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ പ്രധാനമന്ത്രി ആവാസ് യോജനയുടെ ചുവട് പിടിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്. ലൈഫ് മിഷന് വേണ്ടി പിഎംഎവൈ അട്ടിമറിക്കാനുള്ള നീ്ക്കം നടന്നിരുന്നു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 33,000 വീടുകള്‍ നിര്‍മ്മിക്കാന്‍ സംസ്ഥാനത്തിന് അനുമതി നല്‍കിയെങ്കിലും കേവലം 313 വീടുകള്‍ മാത്രമാണ് നിര്‍്മ്മിച്ചത്. ലൈഫ് മിഷന്‍ തുടങ്ങിയപ്പോള്‍ പ്ിഎംഎവൈയ്ക്കുള്ള സംസ്ഥാനത്തിന്റെ വിഹിതം നല്‍കുന്നത് മരവിപ്പിച്ചു. പദ്ധതി പ്രകാരം 60 ശതമാനം കേന്ദ്ര വിഹിതവും ബാക്കി സംസ്ഥാനത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിഹിതമാണ്. ലൈഫ് മിഷന്‍ പദ്ധതിയുടെ സര്‍വ്വേ ചുമതല കുടുംബശ്രീയ്ക്കയായിരുന്നു.വാര്‍ഡ് തലത്തില്‍ ഗ്രാമസഭകള്‍ ചേര്‍ന്ന് അര്‍ഹരായവരുടെ പട്ടിക അംഗീകരിച്ചതിന് ശേഷമായിരുന്നു സര്‍വ്വേ നടത്തിയത്. ജനപ്രതിനിധികളുടെ അഭിപ്രായം കണക്കിലെടുക്കുമെന്ന് പറഞ്ഞുവെങ്കിലും പല പഞ്ചായത്തുകളിലും ഇതുണ്ടായില്ല. സര്‍വ്വേയില്‍ ചിലയിടത്ത് പാളിച്ചകളുണ്ടായതാണ് പരാതിക്ക് ഇടയാക്കിയതെന്ന് പഞ്ചായത്ത്ഭരണ നേതൃത്വങ്ങള്‍ പറയുന്നു. ഇതാണ് അനര്‍ഹര്‍ കടന്ന് കൂടാനും അര്‍ഹാരായവര്‍ പുറത്താകാനും കാരണമെന്ന് അവര്‍ വിശദീകരിക്കുന്നു. കരട് പട്ടിക പ്രസിദ്ധീകരിച്ചതോടെ ജനപ്രതിനിധികള്‍ക്ക് മുന്നില്‍ പരാതികെട്ടഴിച്ചിരിക്കുകയാണ് അപേക്ഷകര്‍. ഈ മാസം 10ന് മുമ്പായി പരാതികള്‍ രേഖ മൂലം അറിയിക്കാം. ഇത് കൂടാതെ പരാതികള്‍ കളക്ടര്‍ക്കും നല്‍കാം. ഈ പരാതികള്‍ക്ക് കൂടി പരിഹാരമാകുന്നതോടെ അപേക്ഷകര്‍ക്ക് വീട് കിട്ടാനുള്ള സാഹചര്യം ഉണ്ടാകുമെന്നാണ് ലൈഫ് മിഷന്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ തീരുമാനങ്ങളെക്കാളും സിപിഎം പ്രാദേശിക നേതൃത്വങ്ങളുടെ താല്പര്യമാണ് പദ്ധതി നടത്തിപ്പില്‍ പ്രതിഫലിക്കുന്നതെന്നാണ് വിമര്‍ശനം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.