കോട്ടയം: തോട് പുറമ്പോക്കില്‍ വളര്‍ന്ന കഞ്ചാവ് ചെടി ആരെങ്കിലും നട്ട് പിടിപ്പിച്ചതാണോയെന്നതിനെ സംബന്ധിച്ച് എക്സൈസ് അന്വേഷണം തുടങ്ങി. നെടുമാവ് -അരുവിക്കുഴി റോഡില്‍ വരിക്കമാക്കല്‍ പാലത്തിന് സമീപം തോട് പുറമ്പോക്കിലാണ് മൂന്ന് മാസം പ്രായമുള്ള ചെടി എക്സൈസ് കണ്ടെത്തിയത്. കഞ്ചാവ് ചെടി തനിയെ ഇത്രയും വളരുകയില്ലെന്ന നിഗമനത്തിലാണ് എക്സൈസ്.ആരെങ്കിലും രഹസ്യമായി നട്ട് പിടിപ്പിച്ചതാകാമെന്നാണ് എക്സൈസ് സംശയിക്കുന്നത്. ഇത് സംബന്ധി്ച്ച് 5ന് കേസ് രജിസ്റ്റര്‍ ചെയ്തതായി പാമ്പാടി എക്സൈസ് അറിയിച്ചു. എന്നാല്‍ പ്രതിയെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല.
അന്വേഷണത്തിന്റെ ഭാഗമായി എക്സൈസ് കഞ്ചാവ് ചെടി പിഴുത് സൂക്ഷിച്ചിരിക്കുകയാണ്.78 സെന്റി മീറ്റര്‍ പൊക്കമുണ്ട് ചെടിക്ക്. തോട് പുറമ്പോക്കയായതിനാല് അധികമാരും ശ്രദ്ധിച്ചിരുന്നില്ല. ഇതാണ് ചെടി വളര്‍ത്താന്‍ പ്രേരണയായതെന്നാണ് എക്സൈസ് സംശയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: