കെഎസ്ആര്‍ടിസി: കെഎസ്ആര്‍ടിസി: പ്രതികാരനടപടികള്‍ നിര്‍ത്തണം- ബിഎംഎസ്

Monday 7 August 2017 10:53 pm IST

കൊച്ചി: നിയമാനുസൃതമായി നോട്ടീസ് നല്‍കി പണിമുടക്ക് നടത്തിയ ജീവനക്കാര്‍ക്കെതിരെ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് സ്വീകരിച്ചിരിക്കുന്ന പ്രതികാരനടപടികളും നിയമവിരുദ്ധമായ സ്ഥലംമാറ്റങ്ങളും  പിന്‍വലിക്കണമെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. പി. രാജീവന്‍ ആവശ്യപ്പെട്ടു. 18000ത്തിലധികം ജീവനക്കാരാണ് കെഎസ്ആര്‍ടിസിയില്‍ ആഗസ്റ്റ് 2-ാം തീയതി പണിമുടക്കിയത്. പണിമുടക്കാനുള്ള ജനാധിപത്യ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് മാനേജ്‌മെന്റിന്റെ നടപടികളെന്നും അദ്ദേഹം പറഞ്ഞു. പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ ആത്മഹത്യ ചെയ്ത മുന്‍ജീവനക്കാരെപ്പറ്റി വേവലാതിയില്ലാത്ത മാനേജ്‌മെന്റ് ഇപ്പോള്‍ സമരം ചെയ്യുന്നതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത് ആശ്ചര്യജനകമാണെന്ന് അദ്ദേഹം പറഞ്ഞു. അവകാശങ്ങള്‍ക്കായി തൊഴിലാളികള്‍ സമരം ചെയ്യുന്നത് അപരാധമാണെന്നാണോ ഇടതുപക്ഷ സര്‍ക്കാരിന്റെ നയമെന്നും രാജീവന്‍ ചോദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.