ചട്ടുകപ്പാറയില്‍ മാതൃകാ ജലസംരക്ഷണ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

Monday 7 August 2017 10:59 pm IST

കണ്ണൂര്‍: മൂല്യമറിയുക, ജലം കാത്തുവയ്ക്കുക എന്ന പേരില്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ജലസംരക്ഷണ കാംപയിന്റെ ജില്ലാതല പ്രഖ്യാപനവും മാതൃകാപദ്ധതികളുടെ ഉദ്ഘാടനവും പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍ നിര്‍വഹിക്കും. ഇന്ന് രാവിലെ 9.30ന് ചട്ടുകപ്പാറയില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, എസ്.പി ജി.ശിവവിക്രം, ജില്ലാ പഞ്ചായത്ത്- ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വരുന്നവേനലില്‍ ജില്ലയിലെ വരള്‍ച്ചയുടെ രൂക്ഷത കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ മാതൃകാപദ്ധതികള്‍ക്കാണ് ചട്ടുകപ്പാറയില്‍ തുടക്കം കുറിക്കുക. വരുംമാസങ്ങളില്‍ ലഭിക്കുന്ന മഴവെള്ളം പരമാവധി ഭൂമിയിലേക്കിറക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് മൂന്നുവര്‍ഷം നീണ്ടുനില്‍ക്കുന്ന കാംപയിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.