ശ്രീനഗര്‍: കശ്മീരിലെ ബാരാമുള്ള മേഖലയില്‍ നിന്ന് സുരക്ഷാ സേന മൂന്ന് ഭീകരരെ പിടികൂടി. കശ്മീര്‍ പോലീസിന്റെ 29-ാം രാഷ്ട്രീയ റൈഫിള്‍സും സിആര്‍പിഎഫും സംയുക്തമായി നടത്തിയ നീക്കത്തിലാണ് മൂന്ന് ഭീകരരേയും പിടികൂടിയത്.
പ്രാഥമിക അന്വേഷണത്തില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ പോക്ഷക സംഘടനയുമായി ബന്ധമുണ്ടെന്ന് ഭീകരര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ജിഹാദില്‍ ചോരുന്നതിനായി കശ്മീരിലെ യുവാക്കളെ പ്രേരിപ്പിക്കുന്നതിന് നിയോഗിക്കപ്പെട്ടവരാണ് പിടിയിയിലായ ഭീകരരെന്ന് പോലീസ് വ്യക്തമാക്കി.
ചൈനീസ് നിര്‍മ്മിത തോക്കുകളും വന്‍ തോതിലുള്ള വെടിമരുന്നുകളും ഇവരില്‍ നിന്ന് സൈന്യം കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പാക്കിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരരുടെ നുഴഞ്ഞുകയറ്റം സൈന്യം പരാജയപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: