തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്‍എസ്എസ് കാര്യവാഹ് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതികളുടെ റിമാനഡ് കാലാവധി നീട്ടി ഈ മാസം 22 വരെയാണ് 10 പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടിയത്.
പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലായിരുന്നു ഇവരെ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.
നാല് ദിവസത്തെ കസ്റ്റഡിക്കിടെ പ്രതികളെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു.
തെളിവെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ പോലീസ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: