ട്രംപിന്റെ മകള്‍ ഇവാന്‍ക ഇന്ത്യയിലേക്ക്

Tuesday 8 August 2017 12:55 pm IST

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്‍ക ഇന്ത്യയിലെത്തും. നവംബറില്‍ നടക്കുന്ന ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് സമ്മിറ്റില്‍(ജിഇഎസ്) പങ്കെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരച്ചാണ് ഇവാന്‍ക ഇന്ത്യയില്‍ എത്തുന്നത്. ജൂണില്‍ ഡൊണാള്‍ഡ് ട്രംപുമായി നടന്ന കൂടിക്കാഴ്ചയിലാണ് ജിഇഎസില്‍ പങ്കെടുക്കാന്‍ മോദി ഇവാന്‍കയെ ക്ഷണിച്ചത് നവംബര്‍ അവസാന ആഴ്ച ഹൈദരാബാദിലാണ് സമ്മേളനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. എട്ടാമത്തെ ജിഇഎസാണ് ഇത്തവണ ഹൈദരാബാദില്‍ നടക്കുന്നത്. ഇതാദ്യമായാണ് ജിഇഎസിന് ഇന്ത്യ വേദിയാകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.