തിരുവനന്തപുരം: തനിക്കെതിരെയുള്ള സിഎജി റിപ്പോര്‍ട്ടിനെതിരെ ജേക്കബ് തോമസ് രംഗത്ത്. തുറമുഖ വകുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അന്നത്തെ സര്‍ക്കാരാണ് ഉത്തരവാദി. മന്ത്രിയും സര്‍ക്കാരും പറഞ്ഞത് അനുസരിക്കുകയാണ് താന്‍ ചെയ്തതെന്നും ജേക്കബ് തോമസ് പറഞ്ഞു.
സത്യം ആരേയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. ജനങ്ങള്‍ക്ക് സത്യം അറിയാം. വിജിലന്‍സില്‍ പ്രവര്‍ത്തിച്ചതുകൊണ്ടാണ് തനിക്ക് ശത്രുക്കളുണ്ടായത്. കപ്പല്‍ ഓടിക്കാന്‍ അറിയാത്ത തന്നെ ഡയറക്ടര്‍ ആക്കിയവര്‍ തന്നെ വിശദീകരിക്കണമെന്നും ജേക്കബ് തോമസ് പറഞ്ഞു. ഗുരുതര ആരോപണങ്ങളാണ് ജേക്കബ് തോമസിനെതിരെ റിപ്പോര്‍ട്ടിലുള്ളത്.
ഡയറക്ടറേറ്റ് കെട്ടിട നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്നും സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ ഫണ്ട് വകമാറ്റിയെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. 2009-14 വരെയാണ് ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: