കാട്ടാനക്കൂട്ടം നിളയിൽ ;നാട് ഭീതിയുടെ മുൾമുനയിൽ

Tuesday 8 August 2017 4:14 pm IST

ഒറ്റപ്പാലം: കാടിറങ്ങിയ കാട്ടാനകൂട്ടം ഒറ്റപ്പാലം മീറ്റ്നമേഖലയിൽ ജനങ്ങളെ ഭീതിയുടെ മുൾമുനയിലാക്കി. കഴിഞ്ഞ ദിവസം വെളുപ്പിനു അഞ്ച് മണിയോടെ മൂന്ന് കാട്ടാനകൾ മീറ്റ്‌ന പ്രദേശത്ത് പ്രത്യക്ഷപ്പെട്ടത്. ഇതോടെ നാടാകെ കാട്ടാന ഭീതി പടർന്നു. ഇതിനിടെ കാട്ടാന സംഘം ഭാരതപുഴ കടവിലിറങ്ങി നീരാട്ട് തുടങ്ങി. മതിൽ തകർത്തും കൃഷി നശിപ്പിച്ചും കരുത്ത് കാട്ടി യാണ് കാട്ടാനകൾ മീറ്റ് നയിലെത്തിയത്. ലക്കടി പാമ്പാടി പമ്പ്ഹൗസിന്റെ മതിലും ഗേറ്റും തകർത്ത്ആനകൾ പാടവരമ്പുകളും പാതകളും താണ്ടി മീറ്റ്നയിലെത്തി നിളയിൽനിലയുറപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും, പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും വയനാട്ടിൽ നിന്നും എലിഫന്റ് സ്ക്വാഡും സ്ഥലത്തെത്തി. കാട്ടാനകരുത്തിനു മുന്നിൽ ഇന്നലെ ഒരു പകൽ മുഴുവൻ അധികൃതർ നിസഹായരായി നോക്കി നിൽക്കേണ്ടി വന്നു. കാട്ടാനകളെ കാട്ടിലേക്ക് മടക്കി അയക്കാൻ എന്തെങ്കിലും ശ്രമം നടത്തുന്നത് വലിയ അപകടത്തിനിടയാക്കുമെന്നആശങ്കയെ തുടർന്നു അധികൃതർ രാത്രിക്കു വേണ്ടികാത്തിരിക്കുകയായിരുന്നു. പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും ആനകളെ കാട്കയറ്റാൻ കഴിയുമോ എന്നതിനാണ് ആദ്യ ശ്രമം. കുങ്കി ആനകളെ കൊണ്ടുവന്ന്കാട്കയറ്റാനുള്ള ശ്രമവും ദുഷ്ക്കരമാണ്. ഒമ്പത് കുങ്കി ആനകളെങ്കിലും ഇതിനായി കൊണ്ടുവരേണ്ടി വരും. കോയമ്പത്തൂരിൽ നിന്നു വേണം ഇവയുടെ സേവനം ലഭ്യമാക്കാൻ. എന്നാൽ ഇത് പൂർണ്ണമായും പ്രായോഗികമല്ലായെന്ന അഭിപ്രായത്തിലാണ് അധികൃതർ. ആദ്യമായിട്ടാണ് ഒറ്റപ്പാലം മീറ്റ്ന മേഖലയിൽ കാട്ടാനകൂട്ടം എത്തുന്നതെന്നു പറയുന്നു. കഴിഞ്ഞ ദിവസം മാങ്കറുശ്ശി പ്രദേശങ്ങളെ വിറപ്പിച്ച കാട്ടാനകൾ തന്നെ യാണു മീറ്റ്നയിൽ എത്തിയതെന്നും വനം വകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. കല്ലടികോടൻ മലനിരകളിൽ നിന്നും മുണ്ടൂർ, അയ്യർ മലാ തേനൂർ, പറളി, പെരുങ്കോട്ടുകുറുശ്ശി പരുത്തിപ്പുള്ളി വഴിയാണ് കാട്ടാനകൂട്ടം മീറ്റ്നയിൽ എത്തിയതെന്നു വനം വകുപ്പ് പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.