ന്യൂദല്‍ഹി: അമേരിക്കയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ ആവശ്യപ്പെട്ടു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റനോടാണു കൃഷ്ണ ഇക്കാര്യം ആവശ്യപ്പെട്ടത്. വിസ്കോണ്‍സിനിലെ ഗുരദ്വാരയിലുണ്ടായ ആക്രമണത്തില്‍ ആറു പേര് മരിച്ചതില്‍ ആശങ്ക രേഖപ്പെടുത്തുന്നുവെന്ന് കൃഷ്ണ പറഞ്ഞു.
യുഎസിലെ ഇന്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ടെലിഫോണിലൂടെ കൃഷ്ണ ഹിലരിയോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ ഇന്ത്യക്കാരെപ്പോലെ ഹിലരിയും അസ്വസ്ഥയാണെന്നു കൃഷ്ണ പറഞ്ഞു. ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷയ്ക്കുവേണ്ടി ആവശ്യമുള്ളതെല്ലാം ചെയ്യാമെന്നു ഹിലരി ഉറപ്പു നല്‍കിയതായും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: