അഴകുളള നെക്‌സോണ്‍

Tuesday 8 August 2017 8:28 pm IST

രൂപഭംഗിയുടെ കാര്യത്തില്‍ ടാറ്റയുടെ കാറുകള്‍ അത്ര മികച്ചതൊന്നുമല്ലായിരുന്നു. പക്ഷേ, നെക്‌സോണ്‍ എന്ന അവരുടെ എസ്‌യുവി ഈ ചീത്തപ്പേരെല്ലാം മായ്ച്ചുകളഞ്ഞു. അഴകിന്റെ കാര്യത്തില്‍ നെക്‌സോണിനെ വെല്ലാനാരുമില്ലെന്ന് പറയാം. ടാറ്റയുടെ സ്ഥിരം രൂപത്തില്‍ നിന്ന് മോചനം നേടിയ കാറാണ് നെക്‌സോണ്‍. ഹെക്‌സ, ടിയോഗോ, ടിഗ്വാര്‍ എന്നിവയിലൂടെ രൂപമാറ്റത്തിന് ടാറ്റ ശ്രമിച്ചെങ്കിലും, നെക്‌സോണിലൂടെയാണ് അത് യാഥാര്‍ത്ഥ്യമായത്. അഴക് മാത്രമല്ല, കരുത്തും കിടിലന്‍ പെര്‍ഫോമന്‍സും കൂടിച്ചേരുമ്പോള്‍ നെക്‌സോണ്‍ ജനപ്രിയമാകുമെന്നാണ് കരുതുന്നത്. കണ്ണുകള്‍ പോലെ തോന്നുന്ന ഡേടൈം റണ്ണിംഗ് ലാമ്പ്, റിയര്‍ സ്പ്ലിറ്റ് എല്‍ഇഡി ടെയില്‍ ലാമ്പ്എന്നിവ മേനിയഴകിന്റെ രഹസ്യമാണ്. ത്രീ ടോണ്‍ ഡാഷ് ബോര്‍ഡ് കാറിന്റെ അകത്തളത്തെയും ഭംഗിയാക്കുന്നു. മള്‍ട്ടി ഡ്രൈവ് മോഡ് നെക്‌സോണിനെ വ്യത്യസ്തമാക്കുന്നു. എക്കോ, സിറ്റി, സ്‌പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവിംഗ് മോഡില്‍ വാഹനത്തെ അനായാസം ഏത് പാതയിലും നിയന്ത്രിക്കാനാകും. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഡ്രൈവിംഗ് ആയാസകരമാക്കും. സുരക്ഷയ്ക്കായി ഡ്യുയല്‍ ഫ്രണ്ടല്‍ എയര്‍ ബാഗ്, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനോടുകൂടിയ ആന്റി ലോക്ക് ബ്രേക്കിംഗ്‌സിസ്റ്റം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബട്ടണ്‍ അമര്‍ത്തി സ്റ്റാര്‍ട്ട് ചെയ്യാനുള്ള സംവിധാനം, റിവേഴ്‌സ് പാര്‍ക്കിംഗ് അസിസ്റ്റ് എന്നിവയും പ്രത്യേകത. 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് റവോട്രോണ്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ റെവോ ടോര്‍ക്ക് ഡീസല്‍ എന്‍ജിനുമുണ്ട്. 5000 ആര്‍പിഎമ്മില്‍ 108 ബിഎച്ച്പി കരുത്തും 2000-4000 ആര്‍പിഎമ്മില്‍ 170എന്‍എം ടോര്‍ക്കുമേകുന്നതാണ് പെട്രോള്‍ എന്‍ജിന്‍. 3750ആര്‍പിഎമ്മില്‍ 108 ബിഎച്ച്പി കരുത്താണ് ഡീസല്‍ എന്‍ജിന്. 1500-2750 ആര്‍പിഎമ്മില്‍ 260 എന്‍എം ടോര്‍ക്കും നല്‍കും. ദീപാവലിയോടെ എത്തുന്ന നെക്‌സോണിന്റെ ആദ്യ രൂപം കണ്ടതോടെ തന്നെ വാഹനപ്രേമികള്‍ക്ക് കമ്പം കയറിയിട്ടുണ്ട്. ഷോറൂമുകളിലേക്ക് നെക്‌സോണിന്റെ വിശേഷങ്ങള്‍ അറിയാന്‍ ഒട്ടേറെ വിളിയെത്തുന്നു. 6.50 ലക്ഷം മുതല്‍ 10.50 ലക്ഷം വരെയാണ് പ്രതീക്ഷിക്കുന്ന എക്‌സ് ഷോറൂം വില. നെക്സ്റ്റ് ജെന്‍ വെര്‍ണ' ഹ്യൂണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് പുതിയ സൂപ്പര്‍ പെര്‍ഫോമന്‍സ് ബ്രാന്‍ഡ് ‘ദ നെക്സ്റ്റ് ജെന്‍ വെര്‍ണ’ വിപണിയിലെത്തിക്കുന്നു. ആഗസ്റ്റ് 22ന് ഹ്യൂണ്ടായി മോട്ടോഴ്‌സിന്റെ അഞ്ചാം തലമുറയില്‍പ്പെട്ട ഈ സെഡാന്‍ ഇന്ത്യന്‍ നിരത്തിലെത്തും. ബുക്കിങ്കള്‍ തുടങ്ങി. ഫ്യൂച്ചറിസ്റ്റിക് ഡിസൈന്‍, ഡൈനാമിക് പെര്‍ഫോമന്‍സ്, സൂപ്പര്‍ സേഫ്റ്റി, പുതിയ ടെക്‌നോളജി, അത്യാധുനിക സവിശേഷതകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പുതിയ നെക്സ്റ്റ് ജെന്‍ വെര്‍ണ നിര്‍മ്മിച്ചിരിക്കുന്നത്. 50 ശതമാനം അഡ്വാന്‍സ്ഡ് ഹൈസ്‌ട്രെങ്ങ്ത്ത് സ്റ്റീലോടു (എഎച്ച്എസ്എസ്) കൂടിയ സൂപ്പര്‍ ബോഡി സ്ട്രക്ച്ചര്‍ പുതിയ വെര്‍ണയ്ക്ക് മികച്ച പ്രകടനം സാധ്യമാക്കുന്നു. ഇന്ത്യന്‍ റോഡുകള്‍ക്ക് യോജിക്കുന്ന വിധത്തില്‍ മികച്ച ഹൈസ്പീഡ് സ്റ്റെബിലിറ്റി, വാഹനം കൈകാര്യം ചെയ്യുന്നതിലുള്ള സൗകര്യം, എന്നീ സവിശേഷതകള്‍ ഉള്‍പ്പെടുന്നു. നിര്‍മ്മാണം ഓള്‍ ന്യൂ കെ2 പ്ലാറ്റ്‌ഫോമിലാണ്. ബീം ആക്‌സിലിലെ കോയില്‍ സ്പ്രിംഗുകള്‍, റിയര്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍ പിന്നിലിരിക്കുന്ന യാത്രാക്കാര്‍ക്ക് സുഖയാത്ര നല്‍കും. ഫ്രണ്ട് സസ്‌പെന്‍ഷനില്‍ മെക്‌പേര്‍സണ്‍ സ്ട്രക്ടില്‍ കോയില്‍ സ്പ്രിംഗ്, ഗ്യാസ്‌ഷോക്ക് അബ്‌സോര്‍ബര്‍ ഫ്രണ്ട് സറ്റബിലൈസര്‍ എന്നിവയുള്ളതിനാല്‍ വളരെ കൊടും വളവുകളില്‍ വാഹനത്തിന്റെ ബോഡി റോളിംഗ് കുറയ്ക്കുന്നു. മോട്ടോര്‍ ഡ്രിവണ്‍ പവ്വര്‍ സ്റ്റിയറിംഗ് സിസ്റ്റം (എംഡിപിഎസ്) ഉള്ളതനാല്‍ ഡ്രൈവര്‍മാര്‍ക്ക് ഉയര്‍ന്ന വേഗത്തില്‍ വളവുകളില്‍ വാഹനത്തെ നിയന്ത്രിക്കാന്‍ കഴിയും. എറ്റവും പുതിയ നെക്സ്റ്റ് ജെന്‍ വെര്‍ണ 1.6 ലിറ്റര്‍ ഡുവല്‍ വിടി വിടി പെട്രോള്‍ എഞ്ചിനിലും 1.6 ലിറ്റര്‍ യു2 സിആര്‍ഡിഐ വിജിടി ഡീസല്‍ എഞ്ചിനിലും ലഭിക്കും. മികച്ച ഇന്ധനക്ഷമത ഉറപ്പാക്കി ബെസ്റ്റ്-ഇന്‍-ക്ലാസ് പവ്വര്‍ഫുള്‍ 1.6 ലിറ്റര്‍ ഡുവല്‍ വിടിവിടി പെട്രോള്‍ എഞ്ചിന്‍ 123 പിഎസ് പവ്വറും 1.6 ലിറ്റര്‍ യു2 സിആര്‍ഡിഐവിജിടിഡീസല്‍ എഞ്ചിന്‍ 128 പിഎസ് പവ്വറും നല്‍കും. ഫാസിനോയുടെ ലുക്ക് ഡിസൈനിലൂടെ ഏറ്റവും ആകര്‍ഷിച്ച ന്യൂ ജെന്‍ സ്‌കൂട്ടര്‍. യമഹയുടെ ഫാസിനോയെ ഇങ്ങനെ വിശേഷിപ്പിക്കാം. മുന്നില്‍ ഭംഗിയുണ്ടെങ്കില്‍ ചില സ്‌കൂട്ടറുകള്‍ക്ക് പിന്നില്‍ അത് നിലനിര്‍ത്താനാവില്ല. പിന്നില്‍ ഭംഗിയുണ്ടെങ്കിലോ, വശങ്ങളിലെ ഡിസൈന്‍ കുളമായിരിക്കും. പക്ഷേ, മൊത്തത്തില്‍ ആകാര വടിവ് കാത്ത് സൂക്ഷിക്കാന്‍ ഫാസിനോയ്ക്ക് കഴിഞ്ഞു. അത് തന്നെയാണ് അവരുടെ വിജയരഹസ്യവും. എയര്‍ കൂള്‍ഡ് 4 സ്‌ട്രോ ക്ക് സിംഗിള്‍സിലിണ്ടര്‍ എന്‍ജിനാണ് ഫാസിനോയ്ക്ക്. 113 സിസിയാണ് ശേഷി. 7500 ആര്‍പിഎമ്മില്‍ 7.1 പി എസ് കരുത്തും 5000 ആര്‍പിഎമ്മില്‍ 8.1 എന്‍ എം ടോര്‍ക്കുമേകും. 66 കിലോമീറ്ററാണ് മൈലേജ്.2 1 ലിറ്ററാണ് സീറ്റിനടിയിലെ സ്റ്റോറേജ് സൗകര്യം.103 കിലോയാണ് ഭാരം. നഗരങ്ങളിലൂടെയുള്ള യാത്രയ്ക്ക് ഇത് ഏറെ ഗുണം ചെയ്യും. കിടിലന്‍ ലുക്കുള്ള ഫാസിനോ ഇപ്പോള്‍ സ്വന്തമാക്കിയാല്‍ നേട്ടങ്ങളേറെയാണ്.1440 രൂപയാണ് ജി എസ് ടി നേട്ടം. പിന്നെ, ഓണം ഓഫറുകള്‍ വേറെയും.