ചാമ്പ്യന്‍ഷിപ്പിനെത്തിയ അത്ലറ്റുകള്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് റിപ്പോര്‍ട്ട്. മീറ്റിന്റെ ഔദ്യോഗിക ഹോട്ടലുകളില്‍ താമസിച്ച താരങ്ങള്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. ബോട്സ്വാനിയന്‍ പുരുഷ താരം ഐസക്ക് മക്വാല 200 മീറ്ററില്‍ നിന്ന് പിന്മാറി. ഭക്ഷ്യവിഷബാധയാണ് കാരണമെന്ന് താരവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. 400 മീറ്ററില്‍ ഉറച്ച മെഡല്‍ പ്രതീക്ഷയാണ് മക്വാല.
അത്ലറ്റുകളും ഒഫിഷ്യലുകളുമടക്കം 30 പേര്‍ക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചുവെന്ന് ഇംഗ്ലണ്ട് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ജര്‍മനി, കാനഡ, അര്‍ലന്‍ഡ് താരങ്ങളാണ് ഇവരിലധികം. ടവര്‍ ഹോട്ടലില്‍ താമസിച്ചിരുന്ന ജര്‍മന്‍ താരങ്ങള്‍ അവിടെ നിന്ന് മാറി. അതേസമയം, ആരോപണം ഹോട്ടലുകള്‍ നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: