മഞ്ചേരി: കോഴിവണ്ടി തടഞ്ഞു ഡ്രൈവറെ കൊള്ളയടിച്ച സംഭവത്തില്‍ മുഖ്യപ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി മുട്ടിപ്പാലം അത്തിമണ്ണില്‍ അബ്ദുല്‍ റഷീദ് എന്ന കൊച്ചു(28)നെയാണ് എസ്ഐ റിയാസ് ചാക്കിരി, അഡീഷണല്‍ എസ്ഐ അബ്ദുറഹ്മാന് എന്നിവര്‍ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ അഞ്ചിന് രാത്രി ഒരുമണിക്ക് മുട്ടിപ്പാലത്താണ് സംഭവം. ബൈക്കിലെത്തിയ മൂന്നംഗസംഘം കോഴിയുമായി വരികയായിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോകുകയും ഡ്രൈവര്‍ വേങ്ങര പുല്ലമ്പലവന്‍ മുഹമ്മദ് ഫാസിലിനെ മര്‍ദ്ദിച്ച ശേഷം 33000 രൂപയും മൊബൈല്‍ഫോണും കവരുകയായിരുന്നു. അറസ്റ്റിലായ പ്രതിയുടെ പേരില്‍ മഞ്ചേരി പൊലീസില്‍ നേരത്തെ രണ്ട് കേസുകള്‍ നിലവിലുണ്ട്. പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഹരിപ്രിയ പി നമ്പ്യാര്‍ 145 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: