ചെന്നൈ: കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രിയും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ വിലാസ് റാവു ദേശ്മുഖ് ഗുരുതരാവസ്ഥയില്‍. കരള്‍വീക്കത്തെ തുടര്‍ന്ന് ചികിത്സ തേടിയിരുന്ന അദ്ദേഹത്തിന്റെ രണ്ട് വൃക്കകളും പ്രവര്‍ത്തന രഹിതമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ജീവന് നിലനിര്‍ത്താനായി ഇന്നലെ വൈകിട്ട് മുതല്‍ വെന്റിലേറ്ററിന്റെ സഹായം നല്‍കിയിട്ടുണ്ട്. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇന്നലെ വൈകിട്ടോടെ വ്യോമമാര്‍ഗം ചെന്നൈയിലെ ഗ്ലോബല്‍ ഹെല്‍ത്ത് സിറ്റി സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ആരോഗ്യനില മെച്ചപ്പെട്ടാല്‍ അദ്ദേഹത്തിന് കരള്‍മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വിദഗ്ധ മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: