റേഷന്‍ മുന്‍ഗണനാ പട്ടിക നാലായിരം അനര്‍ഹര്‍; 2,885 പേര്‍ ഒഴിവായി

Tuesday 8 August 2017 9:04 pm IST

ആലപ്പുഴ: ജില്ലയില്‍ റേഷന്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ട 4,000 അനര്‍ഹരെ ഇതിനോടകം കണ്ടെത്തിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇതില്‍ 2,885 കാര്‍ഡുടമകള്‍ സ്വയംഒഴിവായി. മുന്‍ഗണന പട്ടികയില്‍ കയറിക്കൂടിയ അനര്‍ഹര്‍ക്ക് സ്വയംപിന്‍മാറുന്നതിനുള്ള അവസരം നാളെ അവസാനിക്കും. പിന്‍മാറാനുള്ള കാര്‍ഡുടമകള്‍ അതത് താലൂക്ക് സപ്ലൈ ഓഫീസില്‍ അപേക്ഷ നല്‍കണം. താലൂക്ക് തലത്തില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌ക്വാഡ് ഓഗസ്റ്റ് 11 മുതല്‍ അന്വേഷണം നടത്തും. അന്വേഷണത്തില്‍ മുന്‍ഗണനാ പട്ടികയില്‍പ്പെട്ട അനര്‍ഹരെ കണ്ടെത്തുകയാണെങ്കില്‍ അവരില്‍ നിന്നു ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കാര്‍ഡ് കിട്ടിയതു മുതല്‍ വാങ്ങിയ റേഷന്‍ സാധനങ്ങളുടെ വില മാര്‍ക്കറ്റ് വിലയില്‍ ഈടാക്കുകയും മറ്റു നിയമ നടപടി സ്വീകരിക്കുകയും ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.