ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ആഘോഷങ്ങളെ ആവേശത്തിലാഴ്ത്തി വഞ്ചിപ്പാട്ട് മത്സരം. രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. വിവിധ ഇനങ്ങളിലായി 39 സംഘങ്ങളാണ് മത്സരിച്ചത്.
കുട്ടനാട് ശൈലിയില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കുട്ടമംഗലം എസ്എന്‍ഡിപി എച്ച്എസ്എസ് ഒന്നാമതെത്തി. ആര്യാട് ഗവണ്മെന്റ് എച്ച്എസ്എസ് രണ്ടാം സ്ഥാനവും തത്തംപള്ളി സെന്റ് മൈക്കിള്‍സ് എച്ച്്എസ്എസ് മൂന്നാം സ്ഥാനവും നേടി.
ജൂനിയര്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ കുട്ടമംഗലം എസ്എന്‍ഡിപി എച്ച്എസ്എസ്, തത്തംപള്ളി സെന്റ് മൈക്കിള്‍സ് എച്ച്എസ്എസ്, ചമ്പക്കുളം സെന്റ് മേരീസ് എച്ച്എസ്എസ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തി.
സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചേര്‍ത്തല മുട്ടം ഹോളി ഫാമിലി എച്ച്എസ്എസ് ഒന്നാമതെത്തി. കുട്ടമംഗലം എസ്എന്‍ഡിപി എച്ച്എസ്എസ് രണ്ടാംസ്ഥാനവും ആര്യാട് ഗവണ്മെന്റ് എച്ച്എസ്എസ് മൂന്നാംസ്ഥാനവും നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കുട്ടമംഗലം എസ്എന്‍ഡിപി എച്ച്്എസ്എസ് ഒന്നാംസ്ഥാനം നേടി.
സ്ത്രീകളുടെ മത്സരത്തില്‍ നവഭാവന വഞ്ചിപ്പാട്ട് സംഘം ഒന്നാമതെത്തി. നെടുമുടി ബ്രദേഴ്സ് വഞ്ചിപ്പാട്ട് സംഘം രണ്ടാംസ്ഥാനം നേടി. മതും സെവന്‍സ്റ്റാര്‍ വഞ്ചിപ്പാട്ട് സംഘത്തിനാണ് മൂന്നാംസ്ഥാനം. പുരുഷന്മാരുടെ മത്സരത്തില്‍ കിടങ്ങറ വഞ്ചിപ്പാട്ട് സംഘം ഒന്നാംസ്ഥാനവും അമ്പലപ്പുഴ ശ്രീദുര്‍ഗ വഞ്ചിപ്പാട്ട് സംഘം രണ്ടാമതും തത്തംപള്ളി പയനിയര്‍ ആര്‍ട്ട്സ് ക്ലബ് മൂന്നാമതും എത്തി.
സ്ത്രീകളുടെ വെച്ചുപാട്ട് വിഭാഗത്തില്‍ നവഭാവന വഞ്ചിപ്പാട്ട് സംഘം ഒന്നാമതെത്തി. സെവന് സ്റ്റാര്‍ വഞ്ചിപ്പാട്ട് സംഘം, ബ്രദേഴ്സ് വഞ്ചിപ്പാട്ട് സംഘം എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. പുരുഷന്മാരുടെ വിഭാഗത്തില്‍ അമ്പലപ്പുഴ ശ്രീ ദുര്‍ഗ വഞ്ചിപ്പാട്ട് സംഘം ഒന്നാംസ്ഥാനവും തത്തംപള്ളി പയനിയര്‍ ഗ്രന്ഥശാല രണ്ടാംസ്ഥാനവും ചെമ്പകശേരി വഞ്ചിപ്പാട്ട് സംഘം മൂന്നാംസ്ഥാനവും നേടി.
ആറന്മുള ശൈലിയില്‍ പുരുഷന്മാരുടെ മത്സരത്തില്‍ ശ്രീ പാര്‍ത്ഥസാരഥി വഞ്ചിപ്പാട്ട് സംഘം ഒന്നാമതെത്തി. തത്തംപള്ളി ഫ്രണ്ട്സ് രണ്ടാമതും പാണ്ടനാട് ശ്രീ ഭദ്രാ വഞ്ചിപ്പാട്ട് സമിതി മൂന്നാമതും എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: