ചെങ്ങന്നൂര്‍: അനധികൃതമായി കടത്തിയ വിദേശമദ്യവുമായി സൈനികനെ എക് സൈസ് പിടികൂടി. ജമ്മൂകാശ്മീരില്‍ ഗ്രഫില്‍ ജോലിചെയ്യുന്ന പത്തനംതിട്ട റാന്നി ഉതിമുട്, പള്ളിക്കാലയില് മനോജാ(39)ണ് പിടിയിലായത്.
എക്സൈസ് കമ്മീഷനര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ആലപ്പുഴ എക്സൈസ് എന്‍ഫോഴ്മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ റെയിഡിലാണ് ചെങ്ങന്നുര്‍ റയില്‍വേസ്റ്റേഷന്റെ മുന്നില്‍ നിന്നും അനധികൃതമായി കടത്തികൊണ്ടുവന്ന 42 കുപ്പി വിദേശമദ്യവുമായി ഈയാളെ പിടികൂടിയത്. ഈയാള് നാട്ടില്‍ അവധിയ്ക്ക് വരുന്ന സമയത്ത് അനുവദനീയമായ അളവില്‍ കൂടുതല്‍ വിദേശമദ്യം ക്യാന്റീനില്‍ നിന്നും പലപ്പൊഴായി വാങ്ങി ശേഖരിച്ച്, നാട്ടില്‍ വിതരണം ചെയ്യുന്നു എന്ന് ലഭിച്ച പാരാതിയെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്.
അപകടത്തെ തുടര്‍ന്ന് ഒരുകാല്‍പാദം നഷ്ടപെട്ട ഈയാള്, പ്രത്യേകപരിഗണപ്രകാരമാണ് ഇപ്പോള്‍ ജോലിചെയ്യുന്നത്, അംഗപരിമതര്ക്കുള്ള പ്രത്യേക കണ്സഷന് ഉപയോഗിച്ച് എസി കംപാര്‍ട്ട്മെന്റിലാണ് യാത്ര ചെയ്തിരുന്നത്.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ആര്. ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന റെയിഡില്‍ പ്രിവന്റീവ് ഓഫീസറന്മാരായ എന്‍.ബാബു, എം.കെ.സജിമോന്‍, സിവില്‍ എക്സൈസ് ഓഫീസറന്മാരായ എം. റെനി, ജിയേഷ്, വി. അരുണ്‍, ശരത്ത് ബാബു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: