മാനന്തവാടി: വീട്ടില്‍നിന്ന് കഞ്ചാവ് ചെടിയും വാഷും പിടികൂടിയ സംഭവത്തില്‍ രണ്ടുപേരെ കൂടി എക്സൈസ് സംഘം അറസറ്റ് ചെയ്തു. വീട്ടുടമസ്ഥ മാനന്തവാടി കല്ലുമൊട്ടംകുന്ന് പുത്തന്‍പുരയ്ക്കല്‍ ത്രേസ്യാമ്മയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കൊച്ചുമകന് ഷോണ്‍(22), സുഹൃത്ത് റോഷന് എന്ന ഉണ്ണി(24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഷോണിനെ രാത്രിയിലും റോഷനെ ഇന്നലെ രാവിലെയുമാണ് പിടികൂടിയത്. വീടിന്റെ പുറകുവശത്ത് മൂന്ന് മീറ്ററില്‍ ഏറെ ഉയരമുള്ള കഞ്ചാവ് ചെടികളാണ് ഇവര്‍ വളര്‍ത്തിവന്നത്. വീട്ടില്‍നിന്ന് 15 ലിറ്റര്‍ വാഷും അരലിറ്റര്‍ നാടന്‍ ചാരായവും കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: