പാലക്കാട്: ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പാലക്കാടന്‍ പെരുമ പുസ്തകപ്രകാശനം, വികസനസെമിനാര്‍ എന്നിവയെക്കുറിച്ചുള്ള ആലോചനായോഗം മാനേജിംഗ് എഡിറ്റര്‍ കെ.ആര്.ഉമാകാന്തന്‍ ഉദ്ഘാടനം ചെയ്തു.
ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍ അധ്യക്ഷതവഹിച്ചു. ആഗസ്റ്റ് 19ന് ശനിയാഴ്ച വൈകിട്ട് 3.30ന് ജൈനിമേട് എന്‍എന്‍എസ് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന പുസ്തക പ്രകാശനവും സെമിനാറും കേന്ദ്രപാര്‍ലമെന്ററി കാര്യമന്ത്രി കെ.അനന്തകുമാര്‍ ഉദ്ഘാടനം ചെയ്യും.
ഒ.രാജഗോപാല്‍ എംഎല്‍എ പാലക്കാടന്‍ പെരുമ പ്രകാശനം ചെയ്യും. പാലക്കാട് നഗരസഭാ വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍ പ്രബന്ധം അവതരിപ്പിക്കും. പരിപാടിയില്‍ വിവിധ രംഗങ്ങളിലെ പ്രഗത്ഭരെ ആദരിക്കും. യോഗത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്, മധ്യമേഖലാ ജന.സെക്രട്ടറി പി.വേണുഗോപാല്‍, യൂണിറ്റ് മാനേജര്‍ പി.സുധാകരന്, അസി.മാര്‍ക്കറ്റിംഗ് മാനേജര്‍ ടി.ആര്.രമേശ് കുമാര്‍ സംസാരിച്ചു.
ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ജന.സെക്രട്ടറി കെ.എ.സുലൈമാന്‍, കൗണ്‍സിലര്‍മാരായ വി.നടേശന്, എസ്.പി.അച്യുതാനന്ദന്, സി.മധു, അഡ്വ.ശാന്താദേവി, വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് സതീഷ്മേനോന്‍, സ്ക്വാഡ്രന്‍ ലീഡര്‍ എം.രാജന്, എന്‍ജിഒ സംഘ് ജില്ലാ സെക്രട്ടറി മുരളി കേനാത്ത്, ആര്.ഗോപാലകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: