ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

Tuesday 8 August 2017 9:59 pm IST

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം വേങ്ങയില്‍ ബസും സ്‌കൂട്ടറും ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു. മണ്ണാര്‍ക്കാട് എംഇഎസ് കോളജ് വിദ്യാര്‍ഥികള്‍ളായ മലപ്പുറം കരുവാരകുണ്ട് ഇരിങ്ങാട്ടരി മേച്ചേരി ശ്രീധരന്റെ മകന്‍ മണികണ്ഠശ്രീലാല്‍ (19), എടത്തനാട്ടുകര ജിഒഎച്ച്എസ്എസ് അധ്യാപകന്‍ കാവുങ്ങല്‍തൊടി അബ്ദുള്‍കരീമിന്റെ മകന്‍ ജസീം മുഹമ്മദ് (19) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടറും എതിരെ വന്ന സ്വകാര്യ ബസും ഇടിക്കുകയായിരുന്നു. മണികണ്ഠ ശ്രീലാല്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മുഹമ്മദ് ജസീമിനെ ആദ്യം വട്ടമ്പലത്തും പിന്നീട് പെരിന്തല്‍ണ്ണ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മണികണ്ഠ ശ്രീലാല്‍ ബിഎസ്‌സി ഫിസിക്‌സ് വിദ്യാര്‍ഥിയാണ്. ജസീം മുഹമ്മദ് ബിഎസ്‌സി കെമിസ്ട്രി വിദ്യാര്‍ഥിയാണ്. ബിന്ദുവാണ് മണികണ്ഠശ്രീലാലിന്റെ മാതാവ്. സഹോദരങ്ങള്‍ : ശ്രീലക്ഷ്മി, ശ്രീനന്ദ. കുമരംപുത്തൂര്‍ കല്ലടി എച്ച്എസ്എസ് അധ്യാപിക ആസ്യയാണ് ജസീം മുഹമ്മദിന്റെ മാതാവ്. സഹോദരങ്ങള്‍: ഷഹീന്‍, ഷംന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.