തൃശൂര്‍: വിനായകന്റെ രണം സിബിഐ അന്വേഷിക്കുക, കുടുംബത്തിന് അമ്പത് ലക്ഷം നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദു ഐക്യവേദി ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ നടത്തി.
ജില്ലാപ്രസിഡണ്ട് ബാലന് പണിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി സമുദായ ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ശശികുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.സുധാകരന് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനസമിതിയംഗം പി.മധുസൂധനന്, സംഘടന സെക്രട്ടറി രാജീവ് ചാത്തമ്പിള്ളി, ജില്ലട്രഷറര്‍ വി.മുരളീധരന്, എ.എ.ഹരിദാസ്, ഇ.ടി.ബാലന്, അശോകന് അന്നമനട, കെ.കേശവദാസ്, ഹരിമുള്ളൂര്‍, അഡ്വ. സഞ്ജയ്, കൃഷ്ണന്‍കുട്ടി, പ്രസാദ് കാക്കശ്ശേരി, രാജന് കുറ്റുമുക്ക് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: