പാലക്കാട് : ഓണത്തോടനുബന്ധിച്ച് മയക്കുമരുന്നുകളുടേയും വ്യാജമദ്യത്തിന്റേയും ഉത്പാദനവും വിതരണവും തടയുന്നതിനായി എക്സൈസ് വകുപ്പ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുടങ്ങി. ദിവസം മുഴുവനും ഹൈവെ പരിശോധന യൂനിറ്റും ബോര്‍ഡര്‍ പെട്രോളിങ് യൂനിറ്റും മൂന്ന് സ്ട്രൈക്കിങ് ഫോഴ്സും ഇതോടനുബന്ധിച്ച് പ്രവര്‍ത്തിക്കും.
ലഹരി വസ്തുക്കള്‍ നിര്‍മിക്കുകയോ വിതരണം ചെയ്യുകയോ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 1555358 ടോള്‍ ഫ്രീ നമ്പറിലും 0491 2505897 നമ്പറില്‍ ജില്ലാ കണ്ട്രോള് റൂമിലും പരാതികള്‍ അറിയിക്കാമെന്ന് എക്സൈസ് ഡെപ്യുട്ടി കമ്മീഷനര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: