നെല്ലിന്റെ സംഭരണവില ലഭ്യമാക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും

Tuesday 8 August 2017 10:02 pm IST

പാലക്കാട്: നെല്ലിന്റെ സംഭരണവില ലഭ്യമാക്കണമെന്നും താങ്ങ് വില, കയറ്റുകൂലി എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ പാലക്കാട് താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. മലമ്പുഴയിലെ രൂക്ഷമായ കാട്ടാനശല്യം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നാശനഷ്ടത്തില്‍ കര്‍ഷകനുണ്ടാകുന്ന യഥാര്‍ഥ നഷ്ടപരിഹാരം തന്നെ ലഭ്യമാക്കുന്നതിനും ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കാന്‍ യോഗം തീരുമാനിച്ചു. ലഹരി വസ്തുക്കളുടെ ഉപയോഗം വിദ്യാര്‍ഥികള്‍ക്കിടയില്‍ കൂടുന്നത് നിയമന്ത്രിക്കുന്നതിന് വിദ്യാലയങ്ങളിലെ പി.ടി.എ. കമ്മിറ്റികളില്‍ ശക്തമായ ബോധവത്കരണം നടത്തി വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി മുരന്നുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. യോഗത്തില്‍ പെരുവെമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു അധ്യക്ഷത വഹിച്ചു. പാലക്കാട് തഹസില്‍ദാര്‍ എ.അബ്ദുല്‍ റഷീദ്,തഹസില്‍ദാര്‍ പി.ജി.രാജേന്ദ്രബാബു, കേരളശ്ശേരി-കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, താലൂക്ക്തല ഉദ്യോഗസ്ഥര്‍, വകുപ്പ് മേധാവികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.