കൊഴിഞ്ഞാമ്പാറ: ആയിരത്തോളം പായ്ക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയില്‍. പാലക്കാട് കൊപ്പം നികുത്തി സ്വദേശി നിസാര്‍ (25) ആണ് പോലീസ് പിടിയിലായത്. തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ബൈക്കില്‍ കടത്തിക്കൊണ്ട് വരുന്നതിനിടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകിട്ട് കൊഴിഞ്ഞാമ്പാറ എസ്ഐ സജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധന നടത്തുന്നതിനിടെയാണ് മേനോന്‍പാറയില്‍ നിന്നുമാണ് പ്രതി പിടിയിലാകുന്നത്.
ഇയാളുടെ പക്കല്‍ നിന്നും അമ്പത്തിയാറ് ബണ്ടിലുകളിലായി ആയിരത്തോളം പായ്ക്കറ്റ് പുകയില ഉല്‍പ്പന്നം കണ്ടെത്തി. പ്രതിയെ പോലീസ് സംഘം അസ്റ്റു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: