കോട്ടയം: കുടുംബശ്രീമിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ നാടന്‍ ഭക്ഷ്യമേള ‘മഴരുചിപ്പെരുമ’ ഇന്ന് തുടക്കമാകും.
കളക്ട്രേറ്റ് അങ്കണത്തില്‍ രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ സി.എ ലത, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര് സോന തുടങ്ങിയവര്‍ പങ്കെടുക്കും. ഉണക്കകപ്പ, മുതിര, ചേമ്പിന് താള്, ചേനപ്പിണ്ടി, പത്തില, വാഴപ്പിണ്ടി, ചെറുപയര്‍, കൂണ്, കാച്ചില്, കൂര്‍ക്ക തുടങ്ങിയവ ഉപയോഗിച്ചുളള തോരന്‍, പുഴുക്ക് തുടങ്ങിയ ഭക്ഷ്യ വിഭവങ്ങള്‍ക്ക് പുറമേ കര്‍ക്കിടമാസത്തിലെ പ്രത്യേക ഔഷധക്കൂട്ടുകളായ കര്‍ക്കിട കഞ്ഞി, ഞവരക്കഞ്ഞി, ഉലുവാക്കഞ്ഞി, ഔഷധപിടി തുടങ്ങിയവയും മേളയില്‍ ആവശ്യക്കാര്‍ക്ക് തയ്യാറാക്കി നല്‍കും. നവരസപ്പായസം, ചെറുപയര്‍ പായസം, ഇഞ്ചി-പഴം സര്‍ബത്ത്, ഔഷധ ചിരട്ടപ്പുട്ട് എന്നിവയും മേളയിലെ സ്പെഷ്യല്‍ വിഭവങ്ങളായിരിക്കും. മേള ആഗസ്റ്റ് 11ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: