ചങ്ങനാശ്ശേരി: വണ്ടിപ്പേട്ടയില്‍ മാര്‍ക്സിസ്റ്റ് ക്രിമിനലുകളുടെ ആക്രമണത്തില്‍ ബിജെപി പ്രവര്ത്തകന് മാരകമായ പരുക്ക്. യാതൊരു കാരണങ്ങളും ഇല്ലാതെയാണ് ആക്രമണം നടത്തിയത്. കൂലിപ്പണിക്കാരനായ അനീഷ് പണികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വണ്ടിപ്പേട്ടയില്‍ വെച്ചാണ് അക്രമിക്കപ്പെട്ടത്. സുമേഷിന്റെനേതൃത്വത്തില് ആറോളം പേര് ചേര്‍ന്ന് മര്‍ദ്ദിച്ച് നിലത്തിട്ട് ചവിട്ടുകയായിരുന്നു. നാഭിക്കും തലയ്ക്കും ആണ് പരിക്ക്. പരുക്ക് ഗുരുതരമായതിനാല്‍ അനീഷിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമാധാനഅന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന സി പി എം നടപടിക്കെതിരെ സംഘപരിവാര്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: