പോലീസ് സ്‌റ്റേഷന്‍ സഖാക്കള്‍ ഭരിക്കുന്നു

Wednesday 9 August 2017 9:12 am IST

തിരുവനന്തപുരം: ബിജെപിക്കാരെ ആക്രമിച്ചതിന് കുമരകത്ത് അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ തൊപ്പി വച്ച് കസേരയില്‍ ഇരുന്ന് സെല്‍ഫി എടുത്തത് പിണറായി ഭരണത്തില്‍ പോലീസ് സ്‌റ്റേഷന്‍ സഖാക്കള്‍ ഭരിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. സംസ്ഥാന പോലീസ് ഭരണം എങ്ങോട്ടാണ് പോവുന്നത്എന്ന് ഈ സംഭവം വിളിച്ചു പറയുന്നു. പ്രവര്‍ത്തകന്റെ ജല്പനവും ശ്രദ്ധയമാണ് .'ഇതാണ് പിണറായി പോലീസ് ' എന്നായിരുന്നു അയാളുടെ പ്രഖ്യാപനം . സംഭവത്തെ കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെകട്ടറി കോടിയേരി ബാലകൃഷ്ണനും തയ്യാറാകണം.