അതിര്‍ത്തിയില്‍ സൈനികന് വീരമൃത്യു

Wednesday 9 August 2017 10:38 am IST

കാശ്മീര്‍: നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം.പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു സൈനികന് വീരമൃത്യു. പവന്‍ സിങ് സുഗ്ര എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പില്‍ ഗുരുതരമായ പരിക്കേറ്റ പവന്‍ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു പൂഞ്ച് ജില്ലയില്‍ മാന്‍കോട്ടെ- ബാല്‍നോയി മേഖലയില്‍ ഇന്ന് രാവിലെയാണ് വെടിവയ്പ്പ് ഉണ്ടായത്. യാതൊരു പ്രകോപനവും കൂടാതെ പാക് സൈന്യം സൈനിക പോസ്റ്റിനെ ലക്ഷ്യമിട്ട് വെടിയുതിര്‍ക്കുകയായിരുന്നു. പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതാണ് സംഭവത്തിനു കാരണമെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞദിവസം ബാരാമുള്ള ജില്ലയിലെ ഉറി മേഖലയിലും പാകിസ്ഥാന്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. സംഭവത്തില്‍ ഒരു സൈനികന് പരിക്കേറ്റിരുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് ഒന്ന് വരെയുള്ള കാലയളവില്‍ 285 തവണ പാകിസ്ഥാന്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.