കുതിരയെ തല്ലിക്കൊല്ലാറാക്കിയ ദൃശ്യങ്ങള്‍ വൈറലാകുന്നു

Wednesday 9 August 2017 12:55 pm IST

ജിന്‍ദ്: ഹരിയാനയിലെ ജിന്‍ദില്‍ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് കുതിരയെ തല്ലിക്കൊല്ലാറാക്കിയ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാകുന്നു. മനുഷ്യത്വപരമല്ലാത്ത പ്രവര്‍ത്തിയെ തുടര്‍ന്ന് പത്ത് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുതിരയെ കെട്ടിയിട്ട് വലിച്ചിഴയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത ആളുകളുടെ കൂട്ടത്തില്‍ എഎസ്‌ഐയും പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥനുമുണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇവരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.