ന്യൂദല്‍ഹി : ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായ എല്ലാവര്ക്കും ഭാരതം അഭിവാദ്യമര്‍പ്പിക്കുന്നതായി അദ്ദേഹം അറിയിച്ചു. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിനു കീഴില്‍ സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തിനു വേണ്ടി രാജ്യമൊട്ടാകെ നിലയുറപ്പിച്ചു.
1942 ല്‍ നിന്നും ഇപ്പൊഴത്തെ സാഹചര്യം വ്യത്യസ്തമാണെന്നും. ദാരിദ്ര്യത്തില്‍ നിന്നും അഴിമതിയില്‍ നിന്നും ഭീകരവാദത്തില്‍ നിന്നും ജാതീയതയില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കാന്‍ ഓരോരുത്തരും പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 2022 ഓടെ പുതിയ ഭാരതം കെട്ടിപ്പടുക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: