ദോക്‌ലാമില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണം: ചൈന

Wednesday 9 August 2017 1:08 pm IST

ബീജിങ്: ഇരു രാജ്യങ്ങളുടേയും സൈന്യങ്ങളെ ദോക്‌ലാമില്‍ നിന്ന് പിന്‍വലിക്കണമെന്ന ഇന്ത്യയുടെ നിലപാട് തള്ളിക്കൊണ്ട് ചൈന. ദോക്‌ലാം മേഖലയില്‍ നിന്ന് ഇന്ത്യന്‍ സൈന്യം പിന്‍മാറിയാല്‍ നിലവിലെ പ്രതിസന്ധി ഒഴിവാക്കാന്‍ കഴിയുമെന്നാണ് ചൈനയുടെ വാദം. ഉത്തരാഖണ്ഡിലെ കലാപാനിയിലോ കശ്മീരിലോ തങ്ങള്‍ പ്രവേശിച്ചാല്‍ ഇന്ത്യ എന്ത് ചെയ്യുമെന്നും ചൈന ചോദിച്ചു. മേഖലയില്‍ ചൈന റോഡ് നിര്‍മ്മാണം തുടങ്ങിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിട്ട് അമ്പത് ദിവസങ്ങള്‍ പിന്നിട്ടു. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്നാണ് ചൈനയുടെ നിലപാട്. ഇന്ത്യ മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും ചൈന വ്യക്തമാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.