ചികിത്സ കിട്ടാതെ യുവാവ് മരിച്ച സംഭവം: സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

Wednesday 9 August 2017 1:21 pm IST

കൊല്ലം: ചികിത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശിയായ മുരുകന്‍ മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നു. മുരുകനേയും കൊണ്ട് സംഭവ ദിവസം രാത്രി 11.39ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ആംബുലന്‍സിനടുത്ത് വന്ന് രോഗിയെ കണ്ടിരുന്നതായി ദൃശ്യത്തിലുണ്ട്. 20 മിനിറ്റാണ് മുരുകനുമായി ആംബുലന്‍സ് ഇവിടെ ചെലവഴിച്ചത്. ഇതിനിടെ മറ്റൊരു രോഗിയെ അത്യാസന്ന നിലയിലെത്തിച്ചപ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ അകത്തേക്ക് പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. കൊട്ടിയം സിഐ അജയ്‌നാഥിനാണ് അന്വേഷണചുമതല. മറ്റ് ആശുപത്രികളിലേയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ആറാം തീയതി ദേശീയപാതയിലെ ഇത്തിക്കരയില്‍ രാത്രി പതിനൊന്നിന് ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശി മുരുകനാണ്(46) മരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.