ഡി.സി.പി യതീഷ് ചന്ദ്ര മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ ഹാജരായി

Wednesday 9 August 2017 2:46 pm IST

തിരുവനന്തപുരം: കൊച്ചി പുതുവൈപ്പ് പ്രശ്‌നത്തില്‍ സമരം നടത്തിയവരെ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ യതീഷ് ചന്ദ്ര മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ ഹാജരായി. ആക്രമണകാരികളെ നേരിടുക മാത്രമാണ് പുതുവൈപ്പില്‍ ചെയ്തതെന്നു യതീഷ് ചന്ദ്ര മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. പ്രധാനമന്ത്രി എത്തുന്നതിനാല്‍ സുരക്ഷയായിരുന്നു പ്രധാനം. എന്നാല്‍ സമരക്കാര്‍ക്ക് പിരിഞ്ഞു പോകാന്‍ സമയം നല്‍കിയിരുന്നുവെന്നും ഡി.സി.പി പറഞ്ഞു. വനിതകള്‍ക്കും കുട്ടികള്‍ക്കും ഭക്ഷണവും ബാത്‌റൂം സൗകര്യവും നല്‍കിയില്ലെന്ന പരാതി അടിസ്ഥാനരഹിതമാണെന്നും യതീഷ് ചന്ദ്ര പറഞ്ഞു. പുതുവൈപ്പ് എല്‍.പി.ജി പ്‌ളാന്റിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ച സമരസമിതി പ്രവര്‍ത്തകരെയാണ് പോലീസ് തല്ലിച്ചതച്ചത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.