പുല്‍വാമ: തെക്കന്‍ കശ്മീരിലെ പുല്‍വാമാ ജില്ലയില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് നിന്ന് ഭീകരരുടെ മൃദേഹം സുരക്ഷാസേന കണ്ടെടുത്തിട്ടുണ്ടെന്നും തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
പുല്‍വാമയിലെ ത്രാലിലെ ഗുലാബ്ഭാഗില് 42 രാഷ്ട്രീയ റൈഫിള്‍സും സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും സംയുക്തമായി പരിശോധന നടത്തുന്നതിനിടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ഉടന്‍തന്നെ സൈന്യം തിരിച്ചടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: