വിദ്യാര്‍ത്ഥി സംവാദം

Wednesday 9 August 2017 10:07 pm IST

കണ്ണൂര്‍: നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംവാദം സംഘടിപ്പിക്കുന്നു. ബിസിനസ് അഥവാ തൊഴില്‍ ഇതാണ് സംവാദ വിഷയം. കണ്ണൂര്‍ ശ്രീനാരായണ കോളേജ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട് മെന്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംവാദം നാളെ ആഗസ്ത് 10 ന് രാവിലെ 10 മണിക്ക് സര്‍വ്വകലാശാല പ്രൊ.വൈസ് ചാന്‍സലര്‍ പ്രൊ ടി അശോകന്‍ ഉദ്ഘാടനം ചെയ്യും. ചേമ്പര്‍ പ്രസിഡന്റ് സി. വി.ദീപക് അദ്ധ്യക്ഷത വഹിക്കും. കണ്ണൂര്‍ ജില്ലയിലെ അന്‍പതോളം വിദ്യാര്‍ത്ഥികള്‍ സംവാദത്തില്‍ പങ്കെടുക്കും. ഒന്നും രണ്ടും സമ്മാനങ്ങള്‍ക്കു പുറമെ മികച്ച ഡിബേറ്റര്‍ക്ക് പ്രത്യേകസമ്മാനം നല്‍കുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.