ദേശീയ വ്യാപാരി ദിനാഘോഷം

Wednesday 9 August 2017 10:08 pm IST

ചെറുപുഴ: വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുപുഴ യൂണിറ്റിന്റെ നേതൃത്വത്തില്‍ ദേശീയ വ്യാപാരി ദിനാഘോഷം സംഘടിപ്പിച്ചു. വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സംസ്ഥാന ട്രഷറര്‍ ദേവസ്യാ മേച്ചേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജെ.സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത് മുഖ്യാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറി പി.ബാഷിത്ത്, ജില്ലാ ട്രഷറര്‍ എം.പി.തിലകന്‍, വി.പി.അബ്ദുള്‍ ഖാദര്‍, എന്‍.വി.കുഞ്ഞിരാമന്‍, റെജി ജോണ്‍, കെ.അരുണ്‍, ബിന്ദു ജേക്കബ്, എ.ടി.വി.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി ചെറുപുഴ ടൗണില്‍ പ്രകടനവും നടന്നു. ദേശീയ വ്യാപാരി ദിനാഘോഷത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുപുഴ യൂണിറ്റിന്റെ നേതൃത്വത്തില്‍ ചെറുപുഴ ടൗണില്‍ നടന്ന പ്രകടനം  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.